സിദ്ധാര്‍ത്ഥന്റെ മരണം: കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ

സിബിഐ ഡല്‍ഹി സ്‌പെഷല്‍ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്

author-image
Rajesh T L
Updated On
New Update
siddarth case

സിദ്ധാര്‍ത്ഥ

Listen to this article
0.75x1x1.5x
00:00/ 00:00

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍  കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. ഞായറാഴ്ച മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസ് തിങ്കഴാഴ്ച കല്‍പറ്റ കോടതിയിലേക്ക് മാറ്റി. 

സിബിഐ ഡല്‍ഹി സ്‌പെഷല്‍ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോളജ് ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു.

siddarth case cbi police Crime