സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌‌ലറ്റിക് മീറ്റിന് ഉജ്ജല തുടക്കം

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌‌ലറ്റിക് മീറ്റിൽ ആദ്യ ദിനം  32 ഇനങ്ങളിലെ മത്സരം അവസാനിച്ചപ്പോൾ 122  പോയിന്റുമായി  മുവാറ്റുപുഴ കാർമൽ പബ്ലിക്ക് സ്കൂളിന്റെ മുന്നേറ്റം തുടരുന്നു.

author-image
Shyam Kopparambil
New Update
asasa
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: : പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌‌ലറ്റിക് മീറ്റിന് തുടക്കമായി.
ഇന്നലെ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി 1103-ാം നമ്പർ ശാഖയുടെ പ്രസിഡന്റും, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ  എ.ഡി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ വി .പി . പ്രതീത. സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ പ്രണവ് . പി.സി പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ് .എ. ഗോപി,എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡൻ്റ്  ഇ.എൻ. മണിയപ്പൻ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്  8 -ാം വാർഡ്മെമ്പർ എം.പി . ഷൈമോൻ, എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡന്റ്  അനില പി .ആർ, സെക്രട്ടറി  അരുൺകാന്ത് .കെ.കെ, യൂണിയൻ കമ്മിറ്റി അംഗം  അഭിലാഷ് കൊല്ലം പറമ്പിൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിനു പി.സി, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോ-ഓർഡിനേറ്റർ  സുരേഷ് .എം .വേലായുധൻ  എന്നിവർ സംസാരിച്ചു.


 # കാർമൽ പബ്ലിക്ക് സ്കൂളിന്റെ മുന്നേറ്റം

എറണാകുളം വടുതല ചിന്മയ വിദ്യാലയമാണ് 71പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത്.മുവാറ്റുപുഴ  നിർമ്മല പബ്ലിക്ക് സ്കൂൾ  51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ഭവൻസ്  വിദ്യ മന്ദിർ തൃപ്പുണിത്തുറ 47 പോയിന്റുമായി നാലാം സ്ഥാനത്താണ്.  

sports kochi ernakulam latest sports latest news sports news