/kalakaumudi/media/media_files/2026/02/17/panthrand-2026-02-17-11-11-53.jpg)
കൊച്ചി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ഇളവ് അനുവദിക്കില്ലെന്നും നിബന്ധനകൾ കർശനമായി പാലിക്കണമെന്നും ബോർഡ് നിർദേശിച്ചു.രാവിലെ പത്തരമുതൽ ഒന്നരവരെ ഒറ്റഷിഫ്റ്റിലായാണ് പരീക്ഷ. ചോദ്യപേപ്പർ വായിച്ചുനോക്കുന്നതിനായി വിദ്യാർഥികൾ പതിനഞ്ച് മിനിറ്റ് അധികമായി ലഭിക്കും. 25 ലക്ഷത്തിലധികം (25,08,319) വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയ്ക്കും, 18 ലക്ഷത്തിലധികം (18,59,551) വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുമായി അപേക്ഷിച്ചിട്ടുണ്ട്.
വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് മുമ്പായി എത്തണമെന്നും ഡ്രസ്സ് കോഡ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബോർഡ് അറിയിച്ചു. അതേസമയം പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായുള്ള സമൂഹമാധ്യമങ്ങളിലെ വാർത്തകൾ വിശ്വസിക്കരുതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
