സിബിഎസ്ഇ സ്കോളർഷിപ്പ് തീയതി നീട്ടി

സ്കൂൾ മുഖേനയുള്ള അപേക്ഷകളുടെ പരിശോധന ജനുവരി 17ന് നടക്കും. സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അവസാന തീയതിയും ജനുവരി 10 ആണ്, CBSE Scholarship Date Extended

author-image
Prana
New Update
students exam

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ മെറിറ്റ് സ്കോളർഷിപ്പ് സ്കീമുകൾക്ക് കീഴിൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ അപേക്ഷകൾക്കും നിലവിലെ സിംഗിൾ ഗേള്‍ ചൈൽഡ് സ്കോളർഷിപ്പ് സ്കീം പുതുക്കലുകൾക്കും പുതുക്കിയ സമയപരിധി ബാധകമാണ്.പുതുക്കിയ തീയതി പ്രകാരം അപേക്ഷകർ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 10 ആണ്. സ്കൂൾ മുഖേനയുള്ള അപേക്ഷകളുടെ പരിശോധന ജനുവരി 17ന് നടക്കും. സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അവസാന തീയതിയും ജനുവരി 10 ആണ്. പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കാണ് സിംഗിൾ ഗേള്‍ ചൈൽഡ് ചൈൽഡ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. അപേക്ഷാർത്ഥികൾ നിലവിൽ സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർ ആയിരിക്കണം.

cbse