സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി  213--ാം നമ്പർ കങ്ങരപ്പടി ശാഖയുടെ നേതൃത്വത്തിൽ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.കങ്ങരപ്പടി എസ്.എൻ.യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അകം പൊരുൾ ഖുർആൻ വ്യാഖ്യാതാവ് സി.ച്ച്‌ മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു

author-image
Shyam Kopparambil
New Update
s

സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം  സി.ച്ച്‌ മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര:  എസ്.എൻ.ഡി.പി  213--ാം നമ്പർ കങ്ങരപ്പടി ശാഖയുടെ നേതൃത്വത്തിൽ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.കങ്ങരപ്പടി എസ്.എൻ.യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അകം പൊരുൾ ഖുർആൻ വ്യാഖ്യാതാവ് സി.ച്ച്‌ മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു.ഫാദർ ജോസലറ്റ് ആറ്റുചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് സുനിൽ കെ.ആർ.എസ്,
എസ്.എൻ.ഡി.പി ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു,എസ്.എൻ.ഡി.പി  യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.എസ്. സ്വാമിനാഥൻ, ആലുവ യൂണിയൻ  സെക്രട്ടറി  എ.എൻ. രാമചന്ദ്രൻ,മുനിസിപ്പൽ കൗണ്സിലർമാരായ ലിസി കാർത്തികേയൻ,കെ.കെ. ശശി,കെ.എച്ച്. സുബൈർ, ബിജു പാലായിൽ
ശാഖാ വൈസ് പ്രസിഡന്റ് ഗംഗാധരൻ പൊക്കോടത്ത്,ശാഖാ സെക്രട്ടറി കെ.എൻ. തമ്പി,യൂണിയൻ കമ്മറ്റി അംഗം ബിധു നാണിമൂല,എസ്.എൻ,യു.പി.എസ് പ്രധാന അധ്യാപികസ്മിത ഗോപിനാഥ്,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ബിനീഷ് നാണിമൂല, ആലുവ യൂത്ത് മൂവ്മെന്റ് കൗൺസി & ശാഖാ യൂത്ത്മൂവ്മെൻ്റ് സെക്രട്ടറിയുമായ അഖിൽനാഥ് താമരച്ചാലിൽ,ശാഖാ കമ്മറ്റി അംഗം സനോജ് ചായിക്കര  തുടങ്ങിയവർ സംസാരിച്ചു.

Thrikkakara sndp