തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്ന ഓണ്‍ലൈന്‍ യോഗങ്ങളില്‍ ബഹളം വയ്ക്കരുതെന്നും വിളിക്കാത്ത യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ലഭിച്ച നിര്‍ദേശമാണ് പദ്ധതി നിര്‍വഹണ വകുപ്പ് എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയത്. ഉന്നതതല ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിക്കേണ്ട ഓണ്‍ലൈന്‍ യോഗങ്ങളില്‍ ക്ഷണിക്കാത്ത പല ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ടെന്നും ഇത്
അംഗീകരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ചീഫ് സെക്രട്ടറിയോ വിഷയവുമായി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരോ മാത്രമേ ഇനി പങ്കെടുക്കാവൂ. യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ചര്‍ച്ചയില്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. ഔചിത്യബോധത്തോടെ വേണം ഉദ്യോഗസ്ഥര്‍ പെരുമാറാനെന്നും നിര്‍ദേശത്തില്‍ പറയുന്നു.