ആസ്റ്റ്ർ മിംസ് ആശുപത്രിയിൽ "സെൻ്റർ ഓഫ് വിസ്ഡം"ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

നഗരത്തെ യുനസ്കോയുടെ സാഹിത്യ നഗര പ്രഖ്യാപനത്തിൽ ഒപ്പം ചേർന്നുകൊണ്ടാണ് ആസ്റ്റ്ർ മിംസ് ആശുപത്രിയിൽ "സെൻ്റർ ഓഫ് വിസ്ഡം"ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്.

author-image
Greeshma Rakesh
New Update
amster mimis calicut

"ആസ്റ്റർ സെൻ്റർ ഓഫ് വിസ്ഡം" ലൈബ്രറിയുടെ ഉദ്ഘാടനം ആസ്റ്റർ   ഡി എം ഹെൽത്ത് കെയർ ഡയറക്ടർ  എഞ്ചിനീയർ അനൂപ് മൂപ്പൻ നിർവ്വഹിക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: മലബാറിൻ്റെ തലസ്ഥാനമായ കോഴിക്കോടിൻ്റെ സാഹിത്യപ്പെരുമയിൽ പങ്കുചേർന്ന് ആസ്റ്റ്ർ മിംസ് ആശുപത്രി.

നഗരത്തെ യുനസ്കോയുടെ സാഹിത്യ നഗര പ്രഖ്യാപനത്തിൽ ഒപ്പം ചേർന്നുകൊണ്ടാണ് ആസ്റ്റ്ർ മിംസ് ആശുപത്രിയിൽ "സെൻ്റർ ഓഫ് വിസ്ഡം"ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്.

ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിനോട് ചേർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഭ്യമാവുന്ന രീതിയിൽ  തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ആസ്റ്റർ   ഡി എം ഹെൽത്ത് കെയർ ഡയറക്ടർ എഞ്ചിനീയർ അനൂപ് മൂപ്പൻ നിർവ്വഹിച്ചു.

കോഴിക്കോട്ടെ ജനങ്ങൾ രുചിവിഭവങ്ങൾ കൊണ്ടും, സൗഹൃദങ്ങൾകൊണ്ടും മാത്രമല്ല ഖ്യാദി നേടിയതെന്നും നമ്മുടെ നഗരം സാഹിത്യപെരുമ കൊണ്ടും ലോകത്തിന് മുന്നിൽ തെളിഞ്ഞുനിൽക്കുന്നത് എല്ലാവർക്കും   അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യ ലോകത്ത് മികച്ച എഴുത്തുകാരേയും ഒരുപാട് നല്ല കലാകാരന്മാരെയും സംഭാവന ചെയ്ത ഈ നാടിന് ലോകം നൽകിയ അംഗീകാരത്തോട് അനുഭാവം പുലർത്തിയാണ്  ഇത്തരമൊരാശയം രൂപപെടുത്തിയെന്ന് സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. 

ആശുപത്രികളിലെ പതിവ് കാഴ്ച്കളിൽ നിന്നും വിഭിന്നമായി രോഗികൾക്കും കൂട്ടിരിപ്പുകാരിലും മാനസിക ആരോഗ്യം വീണ്ടെടുക്കാനും വായനാശീലം വളർത്തിയെടുക്കാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ഡോ. എബ്രഹാം മാമ്മൻ, ഡോ.നൗഫൽ ബഷീർ,ഡോ.രമേശ് ഭാസി, ഡോ. ഹരി പി എസ്, ഡോ.രാധേഷ് നമ്പ്യാർ, ഡോ.വിജയൻ എ പി, ബ്രിജു മോഹൻ,ഷീലാമ്മ ജോസഫ്, റിൻസി തുടങ്ങിയവർ പങ്കെടുത്തു.

 

library aster mims calicut kozhikode