/kalakaumudi/media/media_files/2026/02/01/brittas-2026-02-01-14-54-24.jpg)
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോൺ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാൽ കണ്ണിൽപ്പൊടിയിടാൻ പോലും കേരളത്തെ പരിഗണിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.ബജറ്റ് നിരാശാജനകമാണ്.
കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റിന്റെ തുടർച്ചയില്ലാത്ത ബജറ്റ് ആണിത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട് ഒരു അനുഭാവപൂർണമായ പരിഗണനയും നൽകാത്ത ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലുമൊക്കെ തരുമെന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതൽ അതിവേഗ പാതയ്ക്ക് യോഗ്യതയുള്ള കേരളത്തെ പൂർണമായും വിട്ടുകളഞ്ഞു.
ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ. കേരളം ആമയെപ്പോലെയാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കേരളത്തെ ഞെരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ബജറ്റിൽ ഒന്നുമില്ലെന്നും ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
