/kalakaumudi/media/media_files/2026/01/29/rodu-2026-01-29-12-40-24.jpg)
തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സിഐആർഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിരന്തരമായി ഉയർത്തിയ ആവശ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ജനക്ഷേമ ബജറ്റ് പ്രഖ്യാപനങ്ങൾക്കിടയിൽ മറ്റൊരു സന്തോഷവർത്തമാനം കൂടി എന്ന് പരാമർശത്തോടെയാണ് മന്ത്രി കേന്ദ്ര സർക്കാർ ഇടപെടൽ പ്രഖ്യാപിച്ചത്. 486.33 കിലോമീറ്റർ റോഡുകൾ സിഐആർഎഫിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച മുഖ്യമന്ത്രിക്കും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നന്ദി അറിയിക്കുന്നു.
റോഡ് പ്രവൃത്തികൾക്കുള്ള തുടർനടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 39 പ്രധാനപ്പെട്ട റോഡുകളിൽ വരുന്ന മാറ്റം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
