കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു; രൂക്ഷവിമർശനവുമായി  എൻഎസ്എസ്

ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം വേണമെന്നും എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
Updated On
New Update
sukumaran nair.

nss general secretary g sukumaran nair

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം വേണമെന്നും എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണെന്നാണ് എൻഎസ്എസിന്റെ വിമർശനം.

അതെസമയം സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് സമ്മേളനത്തിൽ സുകുമാരൻ നായർ നടത്തിയത്. സംസ്ഥാന സർക്കാരിൻറെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണെന്നും  തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയും  ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രീണന നയമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വിമർശിച്ചു.

 

nss central governement kerala government sukumaran nair