കേന്ദ്ര മോട്ടർവാഹന നിയമലംഘനം : ഇളവുതേടി സംസ്ഥാനം

ഗതാഗത നിയമലംഘനത്തിന് പിഴ ചെലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ വാഹനം വിലക്കു പട്ടികയിൽ പെടുത്തുമെന്നതുൾപ്പെടെ കേന്ദ്രത്തിന്റെ പുതിയ മോട്ടർ വാഹന നിയമത്തിൽ ഇളവുതേടി സംസ്ഥാനം .

author-image
Devina
New Update
mottor

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴ ചെലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ വാഹനം വിലക്കു പട്ടികയിൽ പെടുത്തുമെന്നതുൾപ്പെടെ കേന്ദ്രത്തിന്റെ പുതിയ മോട്ടർ വാഹന നിയമത്തിൽ ഇളവുതേടി സംസ്ഥാനം .

കൂടുതൽ സമയം വേണമെന്നും നിയമം ബാധകമാക്കി പരിവഹൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതിൽ നിന്നും കേരളത്തെ തൽക്കാലം ഒഴിവാക്കണമെന്നും സംസ്ഥാന ഗതാഗതവകുപ്പ് ആവശ്യപ്പെടും.

ഇതിനായി നാഷനൽ ഇൻഫർമാറ്റിക്‌സ്‌യ്ക്ക് കത്തയയ്ക്കാൻ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതലയോഗം തീരുമാനിച്ചു.

 എന്നാൽ ജനുവരി ഒന്നു മുതൽ നിലവിൽ വന്ന നിയമത്തിൽ കേരളത്തിനുമാത്രം ഇളവു നൽകുകയെന്നത് പ്രായോഗികമാണോ എന്ന സംശയവും ഉദ്യോഗസ്ഥർ പങ്കുവച്ചു.

വാഹനം വിലക്കുപട്ടികയിൽ ഉൾപ്പെട്ടാൽ നികുതിയടക്കൽ ഒഴികെയുള്ള മറ്റു ഇടപാടുകളോ സേവനങ്ങളോ പരിവഹൻ സൈറ്റിൽ അനുവദിക്കില്ല.

പിഴ ചെലാൻ ഒന്നെങ്കിലും അടയ്ക്കാനുണ്ടെങ്കിലും വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും പുതിയ ഉത്തരവിലുണ്ട്.

വിലാസം മാറ്റൽ, വാഹനത്തിന്റെ ക്‌ളാസ്മാറ്റം, പെർമിറ്റ് ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ തുടങ്ങിയ സേവനങ്ങൾ പോലും അനുവദിക്കില്ല.