/kalakaumudi/media/media_files/2025/12/17/deepthi-mary-2025-12-17-11-57-47.jpg)
കൊച്ചി: ത്യക്കാക്കര നഗര സഭയിലെ ചെയര്‍മാനെ തീരുമാനിച്ചതില്‍ കെ.പി.സി.സി മാനദണ്ഡം പാലിച്ചില്ലെന്ന് കെ.പി.സി. ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗിസ് . ഇന്നലെ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കൊച്ചി കോര്പ്പറേഷന് പുറമെ, തൃക്കാക്കരയിലെ മാനദണ്ഡം പാലിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ത്യക്കാക്കര നഗര സഭയിലെ ചെയര്‍മാനെ തീരുമാനിച്ചതിനെതിരെ ഡി.സി.സി പ്രസിഡന്റിനെതിരെ ഉമതോമസ് എം.എല്‍.എ രംഗത്ത് വന്നിരുന്നു. ചെയര്‍മാനെ തീരുമാനിച്ചതില്‍ ചട്ട ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുണ്ട്. തൃക്കാക്കരയിലെ ചെയര്‍മാനെ തീരുമാനിക്കാന്‍ ഡി.സി.സി ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗങ്ങളാണ് ഉമതോമസ് എം.എല്‍.എയും, ദീപ്തി മേരി വര്‍ഗ്ഗിസും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
