/kalakaumudi/media/media_files/2025/12/23/iffkk-2025-12-23-13-40-02.jpg)
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചലച്ചിത്ര അക്കാദമി ചർച്ച ചെയ്യും.
ഇപ്പോൾ ലണ്ടനിലുള്ള അക്കാദമി ചെയർമാൻ റസൂൽപുക്കൂട്ടി അടുത്ത മാസം 11 ന് മടങ്ങിയെത്തിയതിനുശേഷം അക്കാദമിയുടെ ജനറൽ കൗൺസിൽ വിളിച്ചു ചേർക്കാനാണ് തീരുമാനം.
അടുത്ത ഡിസംബറിൽ നടക്കാനിരിക്കുന്ന 31-ാമത് ചലച്ചിത്രമേള പിഴവുകൾ കൂടാതെ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും ചർച്ചയുണ്ടാകും.
ചിത്രങ്ങൾക്കു ലഭിക്കേണ്ട സെൻസർ അനുമതി വിദേശചലച്ചിത്ര പ്രവർത്തകരുടെ യാത്രാനുമതി തുടങ്ങിയ കാര്യങ്ങളിൽ നേരത്തെ തന്നെ അപേക്ഷ സമർപ്പിച്ച് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുക്കും.
ഇക്കഴിഞ്ഞ മേളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അവസാനിപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് അനൗദ്യോഗിക നിർദ്ദേശം നൽകിയതായാണ് വിവരം.
ചലസ്തീൻ സിനിമകളടക്കം 19 സിനിമകൾക്കാണ് ഇത്തവണ ആദ്യഘട്ടത്തിൽ വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പ്രദർശന വിലക്ക് ഏർപ്പെടുത്തിയത്.
സമമർദ്ദങ്ങൾക്കൊടുവിൽ 12 ചിത്രങ്ങൾക്ക് അനുമതി നൽകുകയും 6 സിനിമകളുടെ പ്രദർശനം പൂർണമായി തടയുകയുമായിരുന്നു.
പ്രദർശനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഐഎഫ്എഫ്‌കെ വേദിയിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
കേന്ദ്രം വിലക്കിയ രണ്ടു സിനിമകൾ ഇത്തവണ ഓസ്‌കർ നാമനിർദ്ദേശപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചൂണ്ടിക്കാട്ടി.
വിലക്കിയസിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങളിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
ഇതുപ്രകാരം ഈ സിനിമകൾ അടുത്ത ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും.
ഇതിനായുള്ള കേന്ദ്ര അനുമതി പ്രത്യേകമായി നേടിയെടുക്കാനാണ് നീക്കം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
