സംസ്ഥാനത്ത്‌ കനത്ത് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട, ഇടുക്കി ജില്ലകകളിൽ അതി ശക്തമായ മഴയാണ്   പ്രവചിച്ചിരിക്കുന്നത്.ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

author-image
Greeshma Rakesh
Updated On
New Update
uji

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകകളിൽ അതി ശക്തമായ മഴയാണ്   പ്രവചിച്ചിരിക്കുന്നത്.ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

അതെസമയം ഈ രണ്ട് ജില്ലകൾക്ക് പുറമെ എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ  ജില്ലകളിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് ജില്ലകളിൽ മാത്രമാണ് മഴ സാധ്യത കുറവായി കേന്ദ്ര കാലാവസ്ഥ പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പലയിടത്തും വേനൽ മഴ ലഭിച്ചിരുന്നു.സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ  മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം: ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

 

yellow alert kerala weather update Kerala rain orange alert rain alert