സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ‌ യെല്ലോ അലർട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.

author-image
Greeshma Rakesh
Updated On
New Update
rain alert

chance of rain in kerala yellow alert in five districts

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.

 കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേ​ഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.

 

rain alert kerala yellow alert