സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അടുത്ത മണിക്കൂറുക്കളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
തെക്കു കിഴക്കന്‍ ബം?ഗാള്‍ ഉള്‍കടലിനും ഇന്ത്യന്‍ മഹാ സമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. അടുത്ത വ്യാഴാഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ ബം?ഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കതമിഴ്‌നാട് തീരത്തിന് സമീപം എത്തിചേരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കേരളകര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചു.