സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ശക്തമായ കാറ്റിനും മഴക്കും സാധ്യത;അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ്  പ്രവചിക്കുന്നത്.

author-image
Greeshma Rakesh
New Update
 rain atet

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ്  പ്രവചിക്കുന്നത്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുകയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ കേരളത്തിൽ ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയുണ്ടാകാം.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

 ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു​. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഞ്ഞ അലർട്ടാണ്.
അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കുറഞ്ഞ സമയം കൊണ്ട് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ട്. മഴ തുടരുന്നത് മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ടാക്കും. മലയോര മേഖലയിലുള്ളവരും ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.



Kerala rain kerala rain alert orange alert