നടിമാർക്കൊപ്പം രാത്രി കഴിയാൻ അവസരം: ഓൺലൈൻ പരസ്യം നൽകി തട്ടിപ്പ് പ്രതി പിടിയിൽ

നടിമാരുടെ  വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളിൽ വിദേശ മലയാളികൾക്ക് നടിയോടൊപ്പം ചിലവഴിക്കാൻ  അവസരം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്നു. നിരവധി നടിമാരുടെ പേരുകളിൽ പ്രതി തട്ടിപ്പ്

author-image
Shyam Kopparambil
New Update
11

തൃക്കാക്കര: സിനിമാ നടിമാർ വിദേശത്ത് വരുന്നുണ്ടെന്നും അവരോടൊപ്പം രാത്രി കഴിയാൻ അവസരം നൽകാമെന്നും വിശ്വസിപ്പിച്ച് വിദേശ മലയാളിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ.കടവന്ത്രയിൽ 'ലാ നയ്ൽ' സ്ഥാപന ഉടമയും കലൂർ എളമക്കരയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹൻ (38) നെ കൊച്ചി സൈബർ പൊലിസ് പിടികൂടിയത്. സോഷ്യൽ മീഡിയയിൽ  എസ്കോർട്ട് സർവീസ് എന്ന പേരിൽ പരസ്യം നൽകിയാണ് തട്ടിപ്പിന് തുടക്കം. ഈ പരസ്യം കാണുന്നവർ പ്രതിയുടെ ഫോൺ നമ്പറിൽ വിളിക്കുകയും പിന്നീട് കച്ചവടം ഉറപ്പിക്കുകയുമാണ് രീതി. നടിമാരുടെ  വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളിൽ വിദേശ മലയാളികൾക്ക് നടിയോടൊപ്പം ചിലവഴിക്കാൻ  അവസരം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്നു. നിരവധി നടിമാരുടെ പേരുകളിൽ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബർ  പൊലീസ് വ്യക്തമാക്കി.


 

kochi kakkanad kakkanad news Crime News Crime CRIMENEWS