ചാണ്ടി ഉമ്മന്‍ ദേശീയപാത അതോറിറ്റി അഭിഭാഷക പാനലില്‍

ദേശീയപാത അതോറിറ്റി പുറത്തിറക്കിയ 63 അംഗ പാനലില്‍ 19ാമനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്. ഇതാദ്യമായാണ് ചാണ്ടി ഉമ്മന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ ഉള്‍പ്പെടുന്നത്.

author-image
Prana
New Update
chandi oommen
Listen to this article
0.75x1x1.5x
00:00/ 00:00

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. ദേശീയപാത അതോറിറ്റി പുറത്തിറക്കിയ 63 അംഗ പാനലില്‍ 19ാമനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്. ഇതാദ്യമായാണ് ചാണ്ടി ഉമ്മന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ ഉള്‍പ്പെടുന്നത്.
അഭിഭാഷക പാനലിലേക്ക് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് വേണ്ടി താന്‍ ഇതുവരെ ഹാജരായിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

national highway authority of india advocate Chandi Oommen