/kalakaumudi/media/media_files/2025/10/22/chandy-2025-10-22-20-09-35.jpg)
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ ചാണ്ടി ഉമ്മന് എഐസിസി ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നാഷണല്‍ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്ററായിട്ടാണ് നിയമനം.
അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നതെന്ന് എഐസിസി മീഡിയ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര വ്യക്തമാക്കി.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് മുന്നറിയിപ്പുകള്‍ കൂടാതെ പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ പരസ്യമായ അതൃപ്തി വ്യക്തമാക്കിയിരുന്നു.
വിഷയം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ജോര്‍ജ് കുര്യനാണ് കേരളത്തിന്റെ ചുമതല. ഷമാ മുഹമ്മദിന് ഗോവയുടെ ചുമതലയും നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
