മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

60 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

author-image
Biju
New Update
chandy oomen

കോട്ടയം: കോട്ടയം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സര്‍ക്കാര്‍ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മന്‍. കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികള്‍ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മന്‍.സാധാരണക്കാരന്റെ മക്കള്‍ക്ക് ഇത്ര മതി എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

60 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പഴയ കെട്ടിടത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളില്‍ അടര്‍ന്നുവീഴുകയാണ്.

പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോര്‍ഡുകളില്‍ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‌ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

chandy oommen