യുകെ വിസാ മാനദണ്ഡങ്ങളിലെ മാറ്റം ജനുവരി മുതല്‍ പ്രാബല്യത്തില്‍

ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം. സ്പോണ്‍സര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക്, അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ ഫണ്ട് കുറഞ്ഞത് 28 ദിവസമെങ്കിലും കൈവശം വച്ചിരിക്കണം

author-image
Prana
New Update
canada visa

ജനുവരി 2 മുതല്‍, യുകെ പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ജീവിതച്ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ നല്‍കണം. ലണ്ടനിലെ കോഴ്സുകള്‍ക്ക് പ്രതിമാസം 1,483 പൗണ്ടും ലണ്ടന് പുറത്തുള്ള കോഴ്സുകള്‍ക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവ് കാണിക്കേണ്ടത്.ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്, ലണ്ടനില്‍ 13,347  പൗണ്ടും  ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ് തെളിവ് കാണിക്കണം. വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഈ ഫണ്ടുകള്‍ തുടര്‍ച്ചയായി 28 ദിവസമെങ്കിലും അവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കണം. 
വിദഗ്ധ തൊഴിലാളികള്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം തെളിയിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം. സ്പോണ്‍സര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക്, അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ ഫണ്ട് കുറഞ്ഞത് 28 ദിവസമെങ്കിലും കൈവശം വച്ചിരിക്കണം.
ടൂറിസ്റ്റ്, ഫാമിലി, സ്‌പോസ്, ചൈല്‍ഡ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ ഒന്നിലധികം വിഭാഗങ്ങളിലുള്ള വിസ ഫീസില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകും. (രമൃറ 3)  വികലാംഗരായ അപേക്ഷകര്‍, പരിചരണം നല്‍കുന്നവര്‍, ആരോഗ്യ സംരക്ഷണം, സായുധ സേനകള്‍, പ്രത്യേക കഴിവുകളെ അടിസ്ഥാനമാക്കിയുള്ള റോളുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഇളവുകള്‍ തുടരും.

 

UK