/kalakaumudi/media/media_files/8ugwxQC9MJrBEdWppqK7.jpg)
oil attack on commemoration of cpim leaders
കണ്ണൂർ: പയ്യാമ്പലത്ത് സിപിഐഎം സ്‌മൃതി കുടീരങ്ങളിൽ അതിക്രമം.നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിക്കുകയും കെമിക്കൽ ഉപയോഗിച്ച് ചിത്രങ്ങളെ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഓ ഭരതൻ. കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് അജ്ഞാതർ കരി ഓയിൽ ഒഴിച്ചത്.
ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി നിലയിലാണ്.സംഭവമറിഞ്ഞ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്
ആസൂത്രിത ആക്രമണമുണ്ടാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും ആരും പ്രകോപിതരാവരുതെന്നും നേതാക്കൾ പറഞ്ഞു.
മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിൽ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചു.വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നതെന്നാണ് നേതാക്കൾ പ്രതികരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്‌തു.