മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

author-image
Prana
New Update
idavela

ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം പൊന്‍കുന്നത്തും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. ഇതിനൊപ്പം ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും റജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് കുറ്റപത്രം നല്‍കി. 

 

chargesheet