/kalakaumudi/media/media_files/2025/09/10/vedan-2025-09-10-14-11-30.jpg)
കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ റാപ്പർ വേടനെതിരെ ഹിൽപാലസ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വേടൻ കഞ്ചാവ് ഉപയോഗിച്ചതായി തൃപ്പൂണിത്തുറ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹിൽപാലസ് എസ്.എച്ച്.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വേടനുൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്.
എപ്രിൽ 28നാണ് വേടൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും തൂക്കാനുള്ള ത്രാസും ചുരുട്ടാനുള്ള പേപ്പറും കസ്റ്റഡിയിലെടുത്തിരുന്നു. ഇതുൾപ്പെടെ തെളിവുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.