തോൽവിക്ക് കാരണം 'മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് സി.പി.ഐ വിമര്‍ശനം

author-image
Anagha Rajeev
New Update
PINARAYI VIJYAN

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം മാറണമെന്ന് സി.പി.ഐ യോഗത്തിൽ ആവശ്യം. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.തോൽവിക്ക് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. അതു പറയാനുള്ള ആർജ്ജവം സി.പി.ഐ കാട്ടണം.

 മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

cheif minister pinarayi vijayan