സര്‍വ്വകലാശാല വിഷയം; മുഖ്യമന്ത്രി നാളെ ഗവര്‍ണറെ കാണും

ഇന്ന് രാത്രി ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. അതേ സമയം കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ് പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന നിലപാടിലാണ് വി.സി.

author-image
Biju
New Update
cm

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തിലെ സമവായ നീക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നാളെ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തില്‍ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. അതേ സമയം കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ് പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന നിലപാടിലാണ് വി.സി. ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഡോ മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.

അധികാര വടംവലിയും ഭരണസ്തംഭനവും തുടരുന്നതിനിടെ വി സി മോഹനന്‍ കുന്നുമ്മല്‍ ഇരുപത് ദിവസത്തിനു ശേഷം ഇന്നലെ കേരള സര്‍വകലാശാലയില്‍ എത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ കാണിച്ച താല്പര്യത്തിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും വന്നത് കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യാനാണെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ വിശദമാക്കി.1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് വിസി ഇന്നലെ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീന്‍ ആണെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിസി ഇന്നലെ നടത്തിയത്.

 

CM Pinarayi viajan governor rajendra arlekar