ചേലക്കര: പിടിയിലായ ആളുടെ വീട്ടില്‍നിന്ന് 5 ലക്ഷം കൂടി കണ്ടെടുത്തു

ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്‍കം ടാക്‌സ് വിഭാഗമാണ് ജയന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

author-image
Prana
New Update
cash

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ സി.സി. ജയന്റെ വീട്ടില്‍ പോലീസ് പരിശോധന. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്‍കം ടാക്‌സ് വിഭാഗമാണ് ജയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ, ചെറുതുരുത്തിയില്‍ കാറില്‍നിന്ന് 19.7 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കും.
ഇലക്ഷന്‍ സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിന്റെ മുന്നില്‍ നിന്ന് കാറില്‍ പണം കണ്ടെത്തിയത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു ജയന്റെ മൊഴി. എന്നാല്‍ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.

 

chelakkara by election election commision currency