/kalakaumudi/media/media_files/2025/04/22/V1TK6jm4PCW5qc1o00mw.jpeg)
തൃക്കാക്കര: ചേലക്കരിപ്പുറം കുടുംബ വാർഷികം സംഘടിപ്പിച്ചു.കാക്കനാട് സൈനിക റസ്റ്റ് ഹൗസ് ഹാളിൽ നടന്ന കുടുംബ വാർഷികം അഡ്വ.കിഷോർ കുമാറും ട്രസ്റ്റിന്റെ മുഖ്യ രക്ഷധികാരി എം.കെ. തങ്കപ്പൻ, മുതിർന്ന അംഗങ്ങളായ കുഞ്ഞമ്മ രാഘവൻ, തുളുവ ചോതി, കാർത്തു വേലായുധൻ, ലക്ഷ്മി വറുത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 63-ാമത് സ്കൂൾ കലോത്സവത്തിന് എ ഗ്രേഡ് കരസ്തമാക്കിയ വി. വിസ്മലിന് അവാർഡ് നൽകി ആദരിച്ചു,ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗങ്ങളെ പൊന്നാട അണിയ്ച്ചു ആദരിക്കുകയും ചെയ്‌തു.അഡ്വ. കിഷോർ കുമാർ കുടുംബജീവിതം ഇന്നത്തെ സാഹചര്യത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.മുൻ തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ. എം വി പ്രഭുകുമാർ, വാസു കാക്കനാട് .എം.വി അനിൽകുമാർ,അഡ്വ.വിദ്യ,സി.എ അശോകൻ. ശ്രീനാഥ് സാഗർ, സജിത വാസു, ഷൈകുമാരി, ഓ വി ഷിബു,വി.പുഷ്ക്കരൻ,എന്നിവർ സംസാരിച്ചു. കലാകായിക മത്സര വിജയികൾക്ക് രക്ഷധികാരി ഓ സി രാജു സമ്മാന ദാനം നടത്തി.