ചലച്ചിത്രകാരനും എഴുത്തുകാരനുമായ ചെലവൂർ വേണു അന്തരിച്ചു

author-image
Anagha Rajeev
New Update
j
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: ചലച്ചിത്രകാരനും എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായിരുന്ന ചെലവൂർ വേണു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ എന്ന സിനിമക്ക് ചെലവൂർ വേണു എഴുതിയ നിരൂപണം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.1971 മുതൽ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറൽ സെക്രട്ടറിയായിരുന്നു. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപർ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.


 പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകൻ പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

chelavoor venu