/kalakaumudi/media/media_files/2025/06/27/ajmal-r-2025-06-27-11-33-49.jpg)
കൊച്ചി: വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ യുവാവിൽ നിന്ന് രാസലഹരി പിടിച്ചെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അജ്മൽ റാഷിദിനെയാണ് (27) കടവന്ത്ര ഇൻസ്പെക്ടർ പി.എം.രതീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓടിച്ച കാറിൽ നിന്ന് 0.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കടവന്ത്രയിൽ താമസിക്കുന്ന ഓൺലൈൻ ടാക്സിഡ്രൈവറുടെ കാർ പണയപ്പെടുത്തി പണം തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. മതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞാണ് ഏതാനുംദിവസം മുമ്പ് പരിചയപ്പെട്ട ഡ്രൈവറിൽ നിന്ന് കാർ കൊണ്ടുപോയത്. ഈ കേസിൽ റാഷിദിനായി തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെ ഇടപ്പള്ളിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം നോർത്ത് സ്റ്റേഷനിൽ 11 ഗ്രാം എം.ഡി.എം.എ പിടിച്ചതിനും ആലുവയിൽ കവർച്ചയ്ക്കും മലപ്പുറം എടക്കരയിൽ വഞ്ചാനാക്കുറ്റ കേസുകളിലെ പ്രതിയാണ്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടതിനും കേസുണ്ട്. എസ്.ഐമാരായ കെ.ഷാഹിന, പ്രവീൺ, എ.എസ്.ഐ സിമി, സീനിയർ സി.പി.ഒമാരായ സുഹാസ്, വിബിൻ, സി.പി.ഒ ഷിബുരാജ് എന്നിവരും അന്വേഷണസംഘത്തിൽപ്പെടുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.