/kalakaumudi/media/media_files/MQM7sR7tJqHvqnlZMgAh.png)
കൊച്ചി: തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ ചെമ്മനം സ്മാരക സാഹിത്യ പുരസ്കാരത്തിന് കെ. ജയകുമാറിനെ തിരഞ്ഞെടുത്തു..25000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്ത് 15 ന് വൈകുന്നേരം 5 മണിക്ക് കാക്കനാട് ഓണം പാർക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിക്കും.
മുൻ ചീഫ് സെക്രട്ടറി ,മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ. ജയകുമാറിന് മലയാള സാഹിത്യത്തിന് നൽകിയിട്ടുള്ള സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് തൃക്കാക്കര സാംസ്കാരിക കേന്ദ്രം ജ.സെക്രട്ടറി സലിം കുന്നുംപുറം,പ്രസിഡന്റ് എ സി കെ നായർ എന്നിവർ പറഞ്ഞു