/kalakaumudi/media/media_files/2025/01/09/jFB38XTVcwGCvMVU8q0P.jpg)
. മധ്യമേഖലാ ജയില്‍ ഡി ഐ ജി. പി അജയകുമാര്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ പരിഗണിച്ചാണ് നടപടി. ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വി ഐ പികള്‍ സന്ദര്‍ശിച്ചതില്‍ നടപടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖലാ ഡി ഐ ജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമായതിനാലാണ് കടുത്ത നടപടിയുണ്ടായത്.