/kalakaumudi/media/media_files/2024/11/23/xEJDMgSGv9O2lgPuMVKy.jpg)
ചെറുതുരുത്തിയിലെ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭാരതപുഴയില്‍ തള്ളിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ചെറുതുരുത്തി സ്വദേശികളായ ഷജീര്‍, റെജീബ്, അഷറഫ്, സുബൈര്‍, ഷാഫി എന്നിവരാണ് കോയമ്പത്തൂരില്‍നിന്ന് പിടിയിലായത്. കോയമ്പത്തൂരില്‍ ഒരു ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെയാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയത്. അപകടമരണമെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. നിരവധി കൊലപാതക, ലഹരി കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളാണ് പിടിയിലായത്. കൊല്ലപ്പെട്ട സൈനുല്‍ ആബിദും ഇരുപതോളം മോഷണ കേസുകളിലെ പ്രതിയായിരുന്നു.