ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഹൈക്കോടതിയിലേക്ക് കോൺഗ്രസ്

റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. എസിപി ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു

author-image
Prana
New Update
ds

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. എസിപി ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു.കള്ളോട്ടാരോപണം പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല എന്ന ആരോപണവുമായിരുന്നു കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നത്. ഹൈക്കോടതിയുടെ സുരക്ഷാ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് എസിപിക്കെതിരെ നടപടി വേണമെന്ന് ആവശ്യം. ഐഡി കാർഡില്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് റിട്ടേണിങ് ഓഫീസർക്കെതിരായ പരാതി. നാളെയാണ് ഹൈക്കോടതിൽ ഹരജി നൽകുക.ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

cooperative bank High Court