/kalakaumudi/media/media_files/2025/11/19/rathan-2025-11-19-12-33-30.jpg)
തിരുവനന്തപുരം :എസ് ഐ ആറിലെ നിലവിലെ പുരോഗതി വിശദീകരണവുമായി രത്തൻ യു ഖേൽക്കർ .
97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും ഇത്തരത്തിൽ ഫോം വിതരണം വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു .
5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്‌തെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി .
കഴിഞ്ഞ ദിവസം കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഓ അനീഷ് ജോർജിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി .
എല്ലാ സഹായവും കുടുംബത്തിന് വേണ്ടി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു .
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിൽ ആണ് ബി എൽ ഓ മാർ പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
