ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
കൊച്ചി : കേരളാ ഹൈക്കോടതിയിലെ പരിപാടിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പങ്കെടുക്കില്ല. അനാരോഗ്യം കാരണം പങ്കെടുക്കില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നിന്നുളള അറിയിപ്പ്. പകരം സുപ്രീം കോടതി ജഡ്ജ് ബി ആര്‍ ഗവായ് പങ്കെടുക്കും. ഹൈക്കോടതിയുടെ ഡിജിറ്റല്‍ കോര്‍ട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നിലപാട്. കോടതിയില്‍ ഈ ഫൈലിങ്ങും ഡിജിറ്റലൈസേഷന്‍ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടനയുടെ പ്രതിഷേധം.