/kalakaumudi/media/media_files/2025/11/13/pinarayi-vijayan-101619203-16x9_0-2025-11-13-16-31-22.jpg)
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ 57-ാമത് സ്ഥാപക ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം. ഷജിൽകുമാർ, ട്രഷറർ അഷ്‌റഫ് തൈവളപ്പ്, വൈസ് പ്രസിഡന്റ് പ്രദീപ് കുമ്പിടി, ജോയിന്റ് സെക്രട്ടറി ഷബ്‌ന സിയാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. നാസർ, ജെബി പോൾ, ടോമി മാത്യു, ശ്രീകാന്ത് മണിമല എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് റിങ്കു തിയോഫിൻ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം സമ്മാനിച്ചു.
കൊച്ചി​ കോർപ്പറേഷൻ നടപ്പാക്കി​യ വി​ശപ്പുരഹി​ത കൊച്ചി​ പദ്ധതി​യുടെ ഭാഗമായ സമൃദ്ധി​ കി​ച്ചനും ചേരി​നി​വാസി​കൾക്കായി​ ഫോർട്ടുകൊച്ചി​യി​ൽ നി​ർമ്മി​ച്ച ഫ്ളാറ്റ് സമുച്ചയവും കേരളത്തി​ന്റെ അഭി​മാന പദ്ധതി​കളാണെന്ന് പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരി​പാടി​യി​ൽ പറഞ്ഞു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവി​ൽ ഭക്ഷണം നൽകാൻ കഴി​ഞ്ഞു. ചേരി​നി​വാസി​കൾക്ക് ആധുനി​ക ഫ്ളാറ്റുകളി​ൽ താമസമൊരുങ്ങി​. സാധാരണക്കാരുടെ ജനജീവി​തത്തി​ലും നഗരവി​കസനത്തി​ലും നേട്ടങ്ങളുണ്ടായി​. വാട്ടർ മെട്രോ രാജ്യത്ത് മാത്രമല്ല വി​ദേശത്തും ശ്രദ്ധയാകർഷി​ച്ചു. മറ്റ് സംസ്ഥാനങ്ങളി​ൽ പദ്ധതി​ക്കായി​ ആവശ്യക്കാരെത്തി​. വി​ദേശരാജ്യങ്ങളി​ൽ നി​ന്നും അന്വേഷണമുണ്ടായി​. ബ്രഹ്മപുരം മാലി​ന്യപ്ളാന്റി​ൽ പച്ചപ്പ് തി​രി​ച്ചുകൊണ്ടുവരാനായി​. എറണാകുളം മാർക്കറ്റ് ആധുനി​കമാക്കി​യെന്നും മുഖ്യമന്ത്രി​ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
