മുണ്ടക്കൈ: കേന്ദ്ര സര്‍ക്കാര്‍ വിവാദമാക്കുകയാണെന്ന് മുഖ്യമന്ത്രി

കേരളം കൃത്യമായ നിവേദനം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലുണ്ടായത്.

author-image
Prana
New Update
wayanad-landslide-

മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ വിവാദമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളം കൃത്യമായ നിവേദനം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായിട്ടല്ല തെറ്റിദ്ധരിപ്പിക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്ന് പറഞ്ഞ് നേരത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അങ്ങനെ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അതിന്റെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍ വന്നിട്ട് 100 ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങള്‍ക്കും പണം നല്‍കിയിട്ടും കേരളത്തിന് ഒന്നും ലഭിച്ചില്ല.മറ്റു സംസ്ഥാനങ്ങളില്‍ വയനാടിന്റെ അത്ര തീവ്രമല്ലാത്ത ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. അവര്‍ക്കെല്ലാം പണം നല്‍കി. ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ബീഹാറിന് 11,500 കോടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

chief minister