മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

author-image
Prana
New Update
sRD

മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മതരാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.നിയമസഭ സ്പീക്കർ എ എൻ ഷംസീർമന്ത്രിമാരായ കെ രാജൻ,  കെ എൻ ബാലഗോപാൽപി രാജീവ്എം ബി രാജേഷ്പി പ്രസാദ്വി അബ്ദുറഹിമാൻജി.ആർ. അനിൽപി എ മുഹമ്മദ് റിയാസ്റോഷി അഗസ്റ്റിൻകെ ബി ഗണേഷ് കുമാർരാമചന്ദ്രൻ കടന്നപ്പള്ളിസജി ചെറിയാൻഎ കെ ശശീന്ദ്രൻവി.എൻ. വാസവൻഡോ. ആർ ബിന്ദുപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻമേയർ ആര്യാ രാജേന്ദ്രൻചീഫ് സെക്രട്ടറി ശാരദാ മുരളീധരൻഎം വി ഗോവിന്ദൻ മാസ്റ്റർഎം എം ഹസ്സൻപി.കെ. കുഞ്ഞാലിക്കുട്ടിബിനോയ് വിശ്വം, ഇ പി ജയരാജൻ, ഒ രാജഗോപാൽപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി മത, സാമൂഹിക, വ്യവസായ, കായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർഎം എൽ എ മാർസംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർമാധ്യമ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

CM Pinarayi