/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷന്‍ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. ഇതുവരെ ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ റുപടിയിലുണ്ട്.
വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റവും നടന്നതായി ധനമന്ത്രി ബാലഗോപാലും വ്യക്തമാക്കി. 1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.
സെപ്റ്റംബര്‍ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് സ്ഥിരീകരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ ഏഴ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം നടന്നുവന്ന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നതായി കഴിഞ്ഞദിവസം ധനമന്ത്രിയും നിയമസഭയില്‍ അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/01/24/2025-01-24t111056647z-bijuks.png )