/kalakaumudi/media/media_files/2025/12/26/rajeshhhhhhhhhhhhhhhhhh-2025-12-26-12-29-08.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, ബിജെപി മേയർ സ്ഥാനാർത്ഥി വി വി രാജേഷിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജേഷിന് മുഖ്യമന്ത്രി ആശംസകൾ നേർന്നു.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.
മുൻ ഡിജിപിയും ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു.
അവസാന നിമിഷം ശ്രീലേഖയുടെ പേരിനായിരുന്നു മുൻതൂക്കം.
എന്നാൽ അവസാന മണിക്കൂറുകളിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ, ശ്രീലേഖയെ മറികടന്ന് രാജേഷ് നായക സ്ഥാനത്തെത്തുകയായിരുന്നു.
വി മുരളീധര പക്ഷവും ആർഎസ്എസും പിന്തുണച്ചതാണ് വി വി രാജേഷിന് തുണയായത്.
രണ്ടാം തവണയാണ് വി വി രാജേഷ് നഗരസഭ കൗൺസിലറാകുന്നത്. കൊടുങ്ങാനൂർ ഡിവിഷനിൽ നിന്നാണ് വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും, നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
