/kalakaumudi/media/media_files/2025/12/07/cm-2025-12-07-15-35-53.jpg)
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ആവശ്യപ്പെട്ടതിനുസരിച്ച് എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘടനയെ നിരോധിച്ചതില്‍ കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് 1996ല്‍ ജമാഅത്ത്, സിപിഎമ്മിനെ പിന്തുണച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അവരോട് പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
