വിമാനത്തില്‍ ജഗതിയെ കണ്ട് മുഖ്യമന്ത്രി

'ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു' - ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്

author-image
Biju
Updated On
New Update
jagathyfgh

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിനെ വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം അടക്കം വിശേഷങ്ങള്‍ പങ്കുവച്ചത്. 

'ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു' - ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്.


ഇക്കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ നടനും സംവിധായകനുമായ ലാല്‍ നടത്തിയ ഒരു അഭിപ്രായപ്രകടനം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിയിക്കുകയുണ്ടായി. സംവിധായകര്‍  പറയാത്ത കാര്യങ്ങള്‍ നടന്മാര്‍ കയ്യില്‍ നിന്നിട്ട് അഭിനയിക്കുന്നതിനെക്കുറിച്ചായിരുന്നു ലാലിന്റെ പരാമര്‍ശം. നടന്‍ ജഗതി ശ്രീകുമാറിനെ ഇക്കാര്യത്തില്‍ അദ്ദേഹം പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

ഇതിനോട് പ്രതികരിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിട്ടത്. ജഗതി സംസാരശേഷി നഷ്ടപ്പെട്ട് കഴിയുന്ന ഈ അവസ്ഥയില്‍ ഇത്തരമൊരു അഭിപ്രായപ്രകടനം അസ്ഥാനത്താണെന്നും അദ്ദേഹം ആരോഗ്യത്തോടെയിരുന്നപ്പോള്‍ ലാല്‍ ഇത് പറയണമായിരുന്നെന്നും അവര്‍ സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ എപ്പോള്‍ പറഞ്ഞു എന്ത് പറഞ്ഞു എന്നതിലേറെ ഈ പ്രവണതയിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളാണ് പ്രധാനം.

എംടിയെയും പത്മരാജനെയും പോലെ തിരക്കഥയെക്കുറിച്ചും സിനിമയുടെ ആകത്തുകയെ സംബന്ധിച്ചും മികച്ച ബോധ്യമുളള ചലച്ചിത്ര ശില്‍പ്പികള്‍ ഒരിക്കലും അവരുടെ സീനുകളിലോ സംഭാഷണങ്ങളിലോ മാറ്റം വരുത്താന്‍ അനുവദിക്കാറില്ല. അവരുടെ സിനിമ അവരുടേത് മാത്രമാണ്. തന്റെ തിരക്കഥകളിലെ ഒരു മൂളലിനും നിശ്ശബ്ദതയ്ക്ക് പോലും അതിന്റേതായ അര്‍ത്ഥധ്വനികളുണ്ടെന്ന് ചില അഭിമുഖങ്ങളില്‍ എം.ടി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

 

cheif minister pinarayi vijayan jagathy sreekumar