/kalakaumudi/media/media_files/2025/12/21/samatha-2025-12-21-10-02-57.jpg)
തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ക്ക് തല ഉയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി പറഞ്ഞു. ഇടത് സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയത്. മലപ്പുറം രൂപീകരിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ നേരിട്ട വിമര്‍ശനങ്ങള്‍ അറിയാമല്ലോ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകും എന്ന ഉറപ്പാണ് നല്‍കുന്നത്. നമ്മുടെ നാടിന്റെ മതനിരപേക്ഷത സൂക്ഷിക്കാന്‍ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയത തലയുയര്‍ത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടു. മലബാര്‍ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇഎംഎസ് സര്‍ക്കാരാണ്. മലബാര്‍ മേഖലയില്‍ കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മ്മിച്ചത് 1957 ലെ സര്‍ക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ആ സര്‍ക്കാരാണ്. ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ വ്യക്തമാകും. നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവര്‍ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. ന്യൂനപക്ഷങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നാട്ടിലുണ്ട്. അത് തിരിച്ചറിയാന്‍ ആകണം. നാടിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയില്‍ പ്രചരിപ്പിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ മതനിരപേക്ഷ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സമസ്തയ്ക്കും വലിയ പങ്കുണ്ട്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നതിലും സമസ്ത ശ്രദ്ധ നല്‍കി. സമൂഹത്തിന്റെ മതനിരപേക്ഷത പാലിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. വര്‍ഗീയത ഫണം വിടര്‍ത്തിയാടുന്ന സമയത്തൊക്കെ മനുഷ്യപക്ഷത്തു നില്‍ക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. നാനാത്വത്തില്‍ ഏകത്വം ഓരോ നിമിഷവും തച്ചുതകര്‍ക്കപ്പെടുന്നു. മുസ്ലീം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സമസ്തക്ക് സാധിച്ചു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമസ്ത നല്‍കിവരുന്ന പ്രാധാന്യം പ്രധാനമാണ്. മുസ്ലീം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സമസ്തക്കു സാധിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സമസ്ത നല്‍കിവരുന്ന പ്രാധാന്യം പ്രധാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. സമസ്ത രൂപീകരിക്കപ്പെട്ട് 100 വര്‍ഷത്തോളം പിന്നിട്ടിരിക്കുന്നു.
ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എത്ര കണ്ടായി എന്നത് പരിശോധിക്കേണ്ടത് നന്നാകും. മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്നവരെ തിരിച്ചറിയാനാകണം. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയത ആയുധമാക്കുന്നത് തിരിച്ചറിയണം. മതവിശ്വാസവും വര്‍ഗീയത്തും രണ്ട് കാര്യങ്ങളാണ്. എല്ലാ വര്‍ഗീയ വാദികളിയുടെയും സ്വഭാവം നുണ പറയുന്നതാണ്. നിലവിലെ അനാചാരങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. അവരെ തിരിച്ചറിയാന്‍ സമസ്തക്ക് കഴിയണം. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ന്ന വരുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് അതിനെ ചെറുക്കാന്‍ എന്ന് കരുതുന്നവരോട് വിട്ടുവീഴ്ച ചെയ്യരുത്. ഈ രണ്ട് വര്‍ഗീയതയും പരസ്പര പൂരകമാണ്. അതിനെ തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. എല്ലാ വര്‍ഗീയ വാദികള്‍ക്കും ഒരു പ്രത്യേകതയുണ്ട്. നുണ നല്ല രീതിയില്‍ പ്രചരിപ്പിക്കുകയെന്നതാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
