/kalakaumudi/media/media_files/2026/01/06/pinarayi-vijayan-101619203-16x9_0-2026-01-06-11-14-07.jpg)
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരരംഗത്തേക്ക് ഇറങ്ങുമെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ.
സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റും. വ്യവസ്ഥകൾ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്നും എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകും.
ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്റെ സ്വപ്നമാണെന്നും എകെ ബാലൻ പരിഹസിച്ചു.
രണ്ടാം പിണറായി സർക്കാർ അത്ഭുതങ്ങൾ കാണിച്ച സർക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്.
അതിൽ എന്താണ് തെറ്റെന്നും എകെ ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തർക്കം അവരുടെ കാര്യമാണെന്നും എകെ ബാലൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
