മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദിയിലേക്ക്, 17ന് പുറപ്പെടും

2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വെച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.

author-image
Biju
New Update
Pinarayi vijayan

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതല്‍ 19 വരെ സൗദി അറേബ്യയില്‍ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികള്‍.

മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വെച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.

cheif minister pinarayi vijayan