ഇന്ത്യയിലെ ആദ്യത്തെ ജെൻ എ ഐ കോൺക്ലേവ് കൊച്ചിയിൽ

80,000 അധ്യാപകർക്ക് എ.ഐ ടൂളിൽ  പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. സർക്കാർ സംവിധാനത്തിലും നിർമ്മിത ബുദ്ധിയുടെ  സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Shyam Kopparambil
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എ.ഐ) രാജ്യാന്തര കോൺക്ലേവ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. പരിവർത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ   കോൺക്ലേവിൽ ചർച്ച ചെയ്യും.ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 10.15 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുക്കും.എ.ഐ കോൺക്ലേവ് കേരളത്തിൽ നല്ല മാറ്റത്തിന്റെ തുടക്കമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കേരളത്തെ ലോകത്തിന് മുന്നിൽ ഷോകേസ് ചെയ്യാനാനുള്ള ശ്രമം കൂടിയാണിതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. നിർമിത ബുദ്ധിയുടെ സാധ്യതകൾ  ഏറ്റവും ആദ്യം പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയണം. കേരളത്തെ എ.ഐ ഹബ് ആക്കുകയെന്നതാണ് ലക്ഷ്യം. ഇത് പ്രധാന സമയമാണെന്നും മന്ത്രി പറഞ്ഞു.

80,000 അധ്യാപകർക്ക് എ.ഐ ടൂളിൽ  പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. സർക്കാർ സംവിധാനത്തിലും നിർമ്മിത ബുദ്ധിയുടെ  സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രിമാർ, ഐ.ബി.എം അംഗങ്ങൾ, വ്യവസായ-ടെക്നോളജി പ്രമുഖർ തുടങ്ങിയവർ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടും. ഡെവലപ്പർമാർ, വ്യവസായ പ്രമുഖർ, സർവകലാശാലകൾ, വിദ്യാർത്ഥികൾ, മാധ്യമങ്ങൾ, അനലിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഐബിഎമ്മിന്റെ പങ്കാളികൾ തുടങ്ങിയവർ കോൺക്ലേവിന്റെ ഭാഗമാകും. ഡെമോകൾ, ആക്ടിവേഷനുകൾ, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോൺക്ലേവിൽ ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഐ ബി എം വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ , വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്,  ഡയറക്ടർ എസ് ഹരികിഷോർ, കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ  എന്നിവരും പങ്കെടുത്തു.

ernakulam Ernakulam News kakkanad minister p rajeev