നടൻ കമൽഹാസ്സന് ജന്മദിനാശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ചില ഘട്ടങ്ങളിൽ കേരളീയ സമൂഹത്തിലെ മിക്ക കാര്യങ്ങളിലും കമൽഹാസൻ മികച്ച രീതിയിൽ ഉള്ള പ്രതികരണങ്ങൾ നടത്തുകയും സർക്കാരിന്റെ പ്രശംസനീയമായ പ്രവർത്തനങ്ങളെയെല്ലാം അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യാറുണ്ട് .

author-image
Devina
New Update
kamalhassan pinarayi

തിരുവനന്തപുരം: ഉലകനായകൻ നടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

 പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഒരു നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധത വളരെയധികം ഉള്ള ഒരു അതുല്യ പ്രതിഭയാണ് കമൽഹാസൻ എന്ന് പിണറായി വിജയൻ പറഞ്ഞു .

ചില ഘട്ടങ്ങളിൽ കേരളീയ സമൂഹത്തിലെ മിക്ക കാര്യങ്ങളിലും കമൽഹാസൻ മികച്ച രീതിയിൽ ഉള്ള പ്രതികരണങ്ങൾ നടത്തുകയും സർക്കാരിന്റെ പ്രശംസനീയമായ പ്രവർത്തനങ്ങളെയെല്ലാം അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യാറുണ്ട് .

ബഹുമുഖനായ സർഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്.\

 അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്ത് കമൽ ഹാസൻ തിളങ്ങാത്ത മേഖലകൾ ഇല്ല.കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്.

ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്‌നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്.

 അദ്ദേഹത്തിന്റെ സർഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു. വൈവിധ്യമാർന്ന നൈസർഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ മുഖ്യമന്ത്രി ആശംസിച്ചു.