ഹണി റോസിന് നിയമ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ നടി ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് നിയമപരമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

author-image
Rajesh T L
Updated On
New Update
CM

കൊച്ചി :സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ നടി ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് നിയമപരമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കേസിൽ ബോബി ചെമ്മണ്ണൂരിന് ഇളവുകൾ നൽകേണ്ടതില്ലെന്നും ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് നേരത്തെ നിശ്ചയിച്ചിരുന്നു.നടിയുടെ പരാതിയിൽ ബോച്ചെക്കെതിരെ എല്ലാ പഴുതുകളുമടച്ച്  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ബോബി ചെമ്മണ്ണൂർ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഹണി റോസ് പരാതി നൽകിയത്.നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പരാതി അറിയിച്ചത്.

boby chemmannor CM Pinarayi viajan honey rose